കേരളം

മരട് സ്‌കൂള്‍ വാന്‍ അപകടം: കാരണം അമിത വേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്; ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മരടില്‍ രണ്ടുകുട്ടികളുടേതുള്‍പ്പെടെ മൂന്നുപേരുടെ ജീവനെടുത്ത സ്‌കൂള്‍ വാന്‍ അപകടത്തിന് കാരണം അമിത വേഗമെന്ന് മോട്ടോര്‍ വാഹനംവകുപ്പ്. ഇടുങ്ങിയ വഴിയിലൂടെ അമിത വേഗത്തില്‍ തിരിഞ്ഞതാണ് അപകടകത്തിന് കാരണമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. 

അപകടത്തില്‍പ്പെട്ട് തീവ്രപരിചരണ വിഭാഗത്തകിലുള്ള കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. കിഡ്‌സ് വേള്‍ഡ് ഡേ കെയറിന്റെ സ്‌കൂള്‍ വാനാണ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്. വാനിലുണ്ടായിരുന്ന ആദിത്യന്‍, വിദ്യാലക്ഷ്‌നി എന്നീ കുട്ടികളും ആയ ലതയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍