കേരളം

ചെയ്തതില്‍ പശ്ചാത്താപം: പള്ളിയില്‍ ഉപേക്ഷിച്ച കുട്ടിയെ തിരികെ വേണമെന്ന് രക്ഷിതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദമ്പതിന്മാര്‍ കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. മാതാപിതാകളുടെ നിലവിലെ സാമ്പത്തിക ശേഷിയും മറ്റു സാഹചര്യവും വിലയിരുത്തിയ ശേഷം തീരുമാനം എടുക്കാമെന്നാണ് ശിശുക്ഷേമ സമിതിയുടെ നിലപാട്.

കുഞ്ഞിനെ ഉപേക്ഷിച്ചത് സാമ്പത്തികശേഷിയില്ലാത്തതിനാലും ബന്ധുക്കളുടെ പരിഹാസം ഭയന്നാണെന്നാണ് പിതാവ് ടിറ്റോ മുമ്പ് പൊലിസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് തെറ്റാണെന്നും ചെയ്തതില്‍ പശ്ചാത്തപിക്കുകയാണെന്നും മാതാ പിതാകള്‍ ശിശുക്ഷേമ സമിതിയോടു പറഞ്ഞു.

കുഞ്ഞിനെ അപകടാവസ്ഥയില്‍ ഉപേക്ഷിച്ചുവെന്ന കേസില്‍ റിമാന്റിലായിരുന്ന ഇവര്‍ക്ക് ജാമ്യം ലഭിച്ചതോടെയാണ് കുഞ്ഞിനെവേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചത്. പത്ത് ദിവസം പ്രായമുളള കുഞ്ഞ് ഇപ്പോള്‍ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത