തിരുവനന്തപുരം: രാജ്യസഭാസീറ്റ് വീവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ കലാപത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ട പോസ്റ്ററുകള്‍ക്ക് മറുപടി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദിരാ ഭവന്റെയും തിരുവനന്തപുരം ഡിസിസി ഓഫിസിന്റെയും മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കെപിസിസി പ്രസിഡന്റു സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നുവെന്ന് സൂചനകളുള്ള മുല്ലപ്പള്ളി രാമചന്ദ്രന് എതിരായിട്ടായിരുന്നു കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ കണ്ടത്. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായാല്‍ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിനു തുല്യമാണെന്നായിരുന്നു പോസ്റ്ററിലെ പരിഹാസം. ഇതിനു മറുപടിയാണ് ഇന്നു കണ്ട പോസ്റ്ററുകളിലുള്ളത്. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടാണു പോസ്റ്ററുകള്‍.
പാലക്കാട് നഗരത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജീര്‍ണിച്ച നേതൃത്വത്തിനു വിശ്രമം നല്‍കണം, ജനസ്വാധീനമില്ലാത്ത ആസ്ഥാനമോഹികളെ മാറ്റി നിര്‍ത്തണമെന്നും പോസ്റ്ററിലുണ്ട്. സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുതെന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്ററില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഒറ്റുകാരും കള്ളന്മാരും കോണ്‍ഗ്രസിനെ നയിക്കണ്ട, മുല്ലപ്പള്ളി വേണ്ട എന്നിങ്ങനെയുള്ള പോസ്റ്ററുകളും കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ പതിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ