കേരളം

തൊഴിലാളികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; സിന്തൈറ്റ് സമരം ഒത്തുതീര്‍പ്പായി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോലഞ്ചേരിയിലെ പ്രമുഖ സുഗന്ധ വ്യഞ്ജന വ്യാപാര സ്ഥാപനമായ സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പായി. സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചതിനാലാണ് സമരം ഒത്തുതീര്‍പ്പായത്. നാളെ മുതല്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കും. ലേബര്‍ കമ്മീഷന്‍ നടത്തിയ ചര്‍ച്ചിയിലാണ് 11 ദിവസമായി തുടരുന്ന സമരം ഒത്തുത്തീര്‍പ്പാക്കിയത്. 

കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റിയ 14 തൊഴിലാളികളില്‍ നാലു പേരുടെ സമരം സ്ഥലം മാറ്റം ഒഴിവാക്കി. ഇവരെ നാലുമാസത്തിനുള്ളില്‍ തിരികെ കൊണ്ടുവരും. ബാക്കിയുള്ളവരെ വിരമിക്കുന്നവരുടെ ഒഴിവു വരുന്ന മുറയ്ക്ക് തിരിച്ചുകൊണ്ടുവരും. പ്രതികാര നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. 

ജീവനക്കാരുടെ വേതനം 240 രൂപയില്‍ നിന്നും 315 രൂപയിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയന്‍ ഇടപെട്ട് കമ്പനിയുമായി ചര്‍ച്ച നടത്തിയ ഏഴുപേരെ പ്രതികാര നടപടിയെന്നോണം സ്ഥലം സ്ഥലം മാറ്റിയതായി ആരോപിച്ചാണ് സിഐടിയു സമരം തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'