കേരളം

നെടുമ്പാശേരിയില്‍ 11 കോടിയുടെ വിദേശ കറന്‍സി പിടിച്ചെടുത്തു; അഫ്ഗാനിസ്ഥാന്‍ യാത്രക്കാരന്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ വിദേശ കറന്‍സി വേട്ട. 11 കോടിയുടെ വിദേശ കറന്‍സി പിടിച്ചെടുത്തു. ഡല്‍ഹി-ദുബായി വിമാനത്തില്‍ നിന്നാണ് കസ്റ്റംസ് വിദേശ കറന്‍സി ശേഖരം പിടികൂടിയത്.

അഫ്ഗാനിസ്ഥാന്‍ പൗരന്റെ പക്കല്‍ നിന്നാണ് ലക്ഷങ്ങളുടെ വിദേശ കറന്‍സി പിടിച്ചെടുത്തിരിക്കുന്നത്. ദുബായിലേക്ക് പോകുന്നതിനായണ് ഇയാള്‍ ദില്ലിയില്‍ നിന്നു കൊച്ചിയിലേക്ക് എത്തിയത്.ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. 

കസ്റ്റംസ് കമ്മിഷണറുടേയും സിയാല്‍ അധികൃതരുടേയും നടപടിയെ തുടര്‍ന്നാണ് വിദേശ കറന്‍സി ശേഖരം പിടിച്ചെടുക്കാനായത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറും ഉള്‍പ്പെടുന്നതാണ് പിടിച്ചെടുത്ത വിദേശ കറന്‍സി ശേഖരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍