കേരളം

ഇനി മെട്രോയില്‍ കയറി ലുലുവിലെത്താന്‍ കൂടുതലെളുപ്പം: സ്‌കൈവോക് ഇന്ന് തുറക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടപ്പള്ളിയിലെ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഇനി ലുലു മാളില്‍ വളരെ എളുപ്പത്തില്‍ എത്താം. മെട്രോയില്‍ നിന്ന് ലുലുവിലേക്കുള്ള സ്‌കൈവോക് ഇന്ന് തുറക്കും. ഇന്ന് കാലത്ത് 11 മണിക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും. 

ഇനി കൊച്ചി മെട്രോയില്‍ കയറി ലുലു മാളിലേക്ക് പോകേണ്ടവര്‍ക്ക് സ്‌റ്റേഷന് പുറത്തിറങ്ങേണ്ട ആവശ്യമില്ല. അല്ലാതെതന്നെ സ്‌കൊവോക് വഴി മാളിലെത്താം. ഇതുവഴി സ്‌റ്റേഷനു താഴെയുള്ള റോഡിലെ തിരക്ക് ഒരുപരിധി വരെ കുറക്കാനുമാകും. രാവിലെ ഒന്‍പത് മുതല്‍ രാത്രി പത്ത് വരെ സ്‌കൈവോക് തുറന്ന് പ്രവര്‍ത്തിക്കും.

ലുലുവിമന് പുറമെ ചെന്നൈ സില്‍ക്‌സിനും സ്‌കൈവോക് നിര്‍മ്മിക്കാന്‍ ആലോചനയുണ്ട്. കൂടാതെ മെട്രോ സ്‌റ്റേഷന് സമീപത്തുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും ഇതുപോലെ സ്‌കൈവോക് നിര്‍മ്മിക്കാം. അതേസമയം, സ്‌കൈവോകിന്റെ സിവില്‍ ജോലികള്‍, മോടിപിടിപ്പിക്കല്‍, ലൈറ്റിങ്, ലിഫ്റ്റ് തുടങ്ങിയ അറ്റകുറ്റപണികളെല്ലാം ചെയ്യേണ്ടത് അതത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലായിരക്കും.

കൂടാതെ സ്‌കൈവോക് നിര്‍മ്മിക്കുന്ന സ്ഥലത്തിന്റെ താഴെയുള്ള സ്ഥലവത്തിന്റെ വിപണി വിലയുടെ 99 ശതമാനവും വര്‍ഷം തോറുമുള്ള ലൈസന്‍സും 10 ലക്ഷം രൂപ ഡെപ്പോസിറ്റും സ്‌കൈവോക് നിര്‍മ്മിക്കാനായി അധികൃതര്‍ക്ക് നല്‍കണം. എന്നാലാണ് അനുമതി ലഭിക്കുക. 35 വര്‍ഷത്തേക്കാണ് കരാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത