കേരളം

നെടുമ്പാശ്ശേരിയില്‍ വീണ്ടും വിദേശ കറന്‍സിവേട്ട; മാള സ്വദേശി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വീണ്ടു വിദേശ കറന്‍സി പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.30 കോടിയുടെ വിദേശ കറന്‍സി കൂടി പിടികൂടിയത്. കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ബുധനാഴ്ച 10.86 കോടിയുടെ വിദേശ കറന്‍സിയാണ് പിടികൂടിയിരുന്നു

സംഭവത്തില്‍ തൃശൂര്‍ മാള സ്വദേശി വിഷ്ണുവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷാര്‍ജയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു വിഷ്ണു. പതിവ് പരിശോധനക്കിടെയാണ് ബാഗേജില്‍ രഹസ്യമായി സൂക്ഷിച്ച കറന്‍സി കസ്റ്റംസ് കണ്ടെത്തിയത്.

നെടുമ്പാശ്ശേരിയില്‍ തുടര്‍ച്ചയായി വന്‍തുകയുടെ വിദേശ കറന്‍സി പിടികൂടിയതോടെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു