കേരളം

വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് മര്‍ദിച്ച സംഭവം; ഗണേഷ് കുമാറിനെതിരെ യുവാവ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ യുവാവവിനെ മര്‍ദിച്ച സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും തന്നെ മര്‍ദിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണന്‍ പരാതി നല്‍കി. അമ്മയോടൊപ്പം സെക്രട്ടേറിയേറ്റിലെത്തിയാണ് പരാതി നല്‍കിയത്. 

കഴിഞ്ഞ ദിവസം അനന്തകൃഷണനെതിരെ അഞ്ചല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എംഎല്‍എയെ ദേഹോപദ്രവമേല്‍പ്പിച്ചു എന്ന പേരിലാണ് അനന്തകൃഷ്ണനെതിരെ കേസെടുത്തിരുന്നത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തല്‍ എംഎല്‍എക്ക് എതിരെയും അഞ്ചല്‍ പൊലീസ്  കേസെടുത്തിരുന്നു. 

കഴിഞ്ഞ പതിമൂന്നിനായിരുന്നു കേസുകള്‍ക്ക് ആസ്പദമായ സംഭവം. അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ െ്രെഡവറും മര്‍ദ്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം