കേരളം

ഇ.ശ്രീധരന്‍ പങ്കടുത്തില്ല; കൊച്ചി മെട്രോയുടെ ഒന്നാംവാര്‍ഷികം ആഘോഷമാക്കി കെ.എം.ആര്‍.എല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാംവാര്‍ഷികം വിപുലമായി ആഘോഷിച്ച് കെഎംആര്‍എലും യാത്രക്കാരും. യാത്രക്കാരുടെ ഫ്രീ റൈഡും നറുക്കെടുപ്പും ഉള്‍പ്പെടെയുള്ള പരിപാടികള്‍ കെഎംആര്‍എല്‍ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11ന് ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളും കെഎംആര്‍എല്‍ അധികൃതരും ചേര്‍ന്ന് വമ്പന്‍ കേക്കുമുറിച്ചാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 

ചടങ്ങില്‍ കെ.വി.തോമസ് എംപി, കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, എം.സ്വരാജ്, അന്‍വര്‍ സാദത്ത്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ എന്നിര്‍ പങ്കെടുത്തു. എന്നാല്‍ മെട്രോ മാന്‍ ഇ.ശ്രീധരന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. 

തുടര്‍ന്ന് മെട്രോ സ്‌റ്റേഷനില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി. ഇടപ്പള്ളിചങ്ങമ്പുഴ പാര്‍ക്ക് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് നടന്ന ഭടൈം ട്രാവലര്‍മാജിക് മെട്രോ' ഇന്ദ്രജാല പ്രദര്‍ശനത്തിന് വലിയ ജനപങ്കാളിത്തമാണുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി