കേരളം

വാഹന നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കും അമലാ പോളിനുമെതിരെ കുറ്റപത്രം; ഫഹദിന്റെ കാര്യത്തില്‍ തീരുമാനമായില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതുച്ചേരി വാഹനനികുതിവെട്ടിപ്പ് കേസില്‍ ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി എംപിക്കും അമലാ പോളിലനുമെതിരെ കുറ്റപത്രം തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്. . ഇരുവരും പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനെന്നാണ് ക്രൈംബ്രാഞ്ച്‌ കണ്ടെത്തല്‍. രജിസ്‌ട്രേഷന്‍ ന്യായീകരിക്കാന്‍ ഇരുവരും നല്‍കിയ തെളിവ് വ്യാജമാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് കുറ്റപത്രം തയ്യാറാകുന്നത്. ഫഹദ് ഫാസില്‍ പിഴയടച്ചതിനാല്‍ നടപടി വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അമലാ പോളും സുരേഷ് ഗോപിയും ഫഹദ് ഫാസിലും ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. ഇതുവഴി ലക്ഷങ്ങള്‍ തട്ടിയെന്ന കണ്ടെത്തലിന്‍മേലാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേക്ഷണത്തില്‍ ഇടപെടരുതെന്നും ചോദ്യം ചെയ്യലിനായി അന്വേക്ഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഒരു ലക്ഷംരൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു. രണ്ടായിരത്തിലേറെ കാറുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിനു പുറത്തു റജിസ്റ്റര്‍ ചെയ്തു കേരളത്തില്‍ ഓടുന്നതായാണു കണ്ടെത്തല്‍. ഇതില്‍ 1178 കാറുകള്‍ കേരളത്തില്‍ വാങ്ങിയ ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വ്യാജ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തതാണെന്നാണ് കണ്ടെത്തല്‍.

കേരളത്തിലുള്ളവര്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് പുതുച്ചേരി വിലാസത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കുന്നതിനായി ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് െ്രെകംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിനായി ഒരു സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു