കേരളം

ചാര്‍ജിന് കുത്തിയിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം

സമകാലിക മലയാളം ഡെസ്ക്

ചെറുവത്തൂര്‍; ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു. കാസര്‍കോട് കൈതക്കാട് ഖുബാനഗറിലെ ടി.കെ.അഫ്‌സത്തിന്റെ വീട്ടിലാണ് സംഭവം. അഫ്‌സത്തിന്റെ മകന്‍ ടി.കെ.മുസ്തഫയുടെ സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍കുത്തിയിട്ട് ഉറങ്ങാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. മുറിയില്‍ ആരും ഇല്ലായിരുന്നത് വലിയ അപകടം ഒഴിവായി. 

പുലര്‍ച്ചെ പൊട്ടിത്തെറി ശബ്ദം കേട്ട് വന്നു നോക്കിയപ്പോഴാണ് മുറിക്ക് തീപിടിച്ചതായി കണ്ടത്. പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്ന് തീപടര്‍ന്ന് മുറിയിലുണ്ടായിരുന്ന ലാപ്‌ടോപ്, കിടക്ക, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം കത്തിനശിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി വെച്ചത്. മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന വീട്ടുകാര്‍ നാലു മണിയായപ്പോള്‍ ഉണര്‍ന്ന് നോ്ക്കിയപ്പോഴാണ് സംഭവം കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ