കേരളം

എഴുതിയ പാട്ട്  ഷെയര്‍ ചെയ്തതിന് റഫീഖ് അഹമ്മദിന് കിട്ടിയ പണി

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: എത്ര നല്ല പാട്ടുകേട്ടാലും ഇനി ഷെയര്‍ ചെയ്യാന്‍ താന്‍ മടിക്കുമെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. പകര്‍പ്പവകാശ ലംഘനത്തിന് തന്നെ എഫ്ബിയില്‍ നിന്നും ഒരു ദിവസത്തേക്ക് പുറത്താക്കിയെന്ന വിവരം അദ്ദേഹം തന്നെയാണ് പങ്കുവച്ചത്. എഫ് ബി പോസ്റ്റ് ഇങ്ങനെ,

'' ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോള്‍ നന്നെന്ന് തോന്നി. എഫ്ബിയില്‍  ഷെയര്‍ ചെയ്തു.അതൊരു പകര്‍പ്പവകാശ ലംഘനമായിരുന്നു. 24 മണിക്കൂര്‍ എഫ്.ബിക്ക് പുറത്ത് നിര്‍ത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏര്‍പ്പാടാണ്. പാട്ട് കൂടുതല്‍ ആള്‍ക്കാര്‍ കേട്ടാല്‍ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു തരുന്നു. (മുതലാളിമാര്‍ കേള്‍ക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയന്‍ തന്നെ ആയിരുന്നു.)''
ചിത്രത്തിന്റെ പേര് ചോദിക്കരുതെന്നും പറഞ്ഞാല്‍ അടുത്ത ശിക്ഷ എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'