കേരളം

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; അഞ്ചല്‍ സിഐയെ സ്ഥലംമാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അഞ്ചല്‍ സിഐ മോഹന്‍ദാസിനെ സ്ഥലംമാറ്റി. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തേക്കാണ് സ്ഥലംമാറ്റിയത്. 

അക്രമത്തിന് ദൃക്‌സാക്ഷിയായിരുന്നിട്ടും യുവാവിന് നീതി ഉറപ്പിക്കാന്‍ സിഐ തയ്യാറായില്ലെന്നും എംഎല്‍എയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 

മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ ഷീന കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് സിഐ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുള്ളതെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു.സിഐ വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപമായിരുന്നു സംഭവം. ബഹളം കേട്ടു പുറത്തിറങ്ങിയ സിഐ ഗണേഷിനെയും ഡ്രൈവറെയും
 പിടികൂടുന്നതിനു പകരം ഇവരെ സ്ഥലത്തുനിന്നു രക്ഷിക്കാനാണു ശ്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. എംഎല്‍എയുടെ മര്‍ദനത്തില്‍ പരുക്കേറ്റ അനന്തകൃഷ്ണന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സിഐ തടഞ്ഞതായും ആക്ഷേപമുണ്ട്.

ആളുകൂടിയതോടെ ഗണേഷ്‌കുമാറും ഡ്രൈവറും
സ്ഥലംവിട്ടു. തൊട്ടു പിന്നാലെ സിഐയും ഇവിടെനിന്നു മാറി. ഉച്ചയ്ക്ക് ഒന്നരയ്ക്കു മര്‍ദനമേറ്റ അനന്തകൃഷ്ണന്‍ ഒരുമണിക്കൂറിനകം സിഐയ്ക്കു പരാതി നല്‍കിയെങ്കിലും കേസ് എടുത്തത് വൈകിട്ട് 5.30ന്. മുക്കാല്‍ മണിക്കൂര്‍ മുന്‍പേ ഗണേഷ്‌കുമാറിന്റെ പരാതിയില്‍ കേസ് എടുക്കുകയും ചെയ്തു. ഇതാണ് വിവാദമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ