കേരളം

ചൂരമീന്‍ കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; ആശുപത്രിയിലെത്തിക്കാതെ കുട്ടികളെ പൂട്ടിയിട്ടെന്ന് ആക്ഷേപം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ജിവി രാജ സ്‌പോര്‍ട്‌സ് സ്‌ക്കൂളില്‍ ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച രാത്രിയോടെയാണ് 37 കുട്ടികള്‍ക്ക്  ഭക്ഷ്യ വിഷബാധയേറ്റത്.  ഭക്ഷ്യവിഷബാധയേറ്റത് കുട്ടികളുടെ വീട്ടുകാരെ യഥാസമയം അറിയിച്ചില്ലെന്നും വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അവശനിലയിലായ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതായും ഇന്ന് ഉച്ചയോടെ മാത്രമേ ആശുപത്രിയിലെത്തിച്ചുള്ളുവെന്നും കുട്ടികള്‍ ആരോപിക്കുന്നു
 

വീട്ടില്‍ അറിയിച്ചില്ലെന്ന ആരോപണം സ്‌കൂള്‍ അധികൃതര്‍ ശരിവച്ചിട്ടുണ്ട്. പക്ഷേ വൈദ്യസഹായം നല്‍കിയില്ലെന്നത് തെറ്റായ വിവരമാണെന്നും രാവിലെ തന്നെ വൈദ്യസംഘത്തെ കുട്ടികള്‍ക്കായി ലഭ്യമാക്കിയിരുന്നുവെന്നും സ്‌പോര്‍ട്‌സ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ചൂരമീന്‍ കറിയും ചോറുമാണ് തിങ്കളാഴ്ച ഉച്ചയ്ക്കു കുട്ടികള്‍ക്കു കഴിക്കാന്‍ കൊടുത്തത്. വൈകിട്ടോടെ ഛര്‍ദിയും മറ്റ് അസ്വസ്ഥകളും ഉണ്ടാവുകയായിരുന്നു. മീനില്‍ നിന്നാണോ മറ്റു ഭക്ഷ്യവസ്തുക്കളില്‍നിന്നാണോ വിഷബാധയേറ്റതെന്നു വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു