കേരളം

ഹില്‍പാലസിലെ മാന്‍ പാര്‍ക്കില്‍ ഒന്‍പതു മാനുകള്‍ ചത്തു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിലെ മാന്‍പാര്‍ക്കില്‍ ഒന്‍പതു മാനുകള്‍ ചത്തു. നാലു ദിവസം മുന്‍പുമുതല്‍ മാനുകള്‍ ചത്തുവീഴാന്‍ തുടങ്ങിയിരുന്നു. എണ്ണം കൂടിവന്നതോടെ മ്യൂസിയം അധികൃതര്‍ മൃഗസംരക്ഷണവകുപ്പിനെ വിവരമറിയി ക്കുകയായിരുന്നു. കുളമ്പുരോഗം മൂലമാണ് മാനുകള്‍ ചത്തതെന്ന് സംശയിച്ചിരുന്നെങ്കിലും കുളമ്പുരോഗമല്ല കാരണമെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

മൃഗസംരക്ഷണവകുപ്പ്  ജില്ല ഓഫീസര്‍ അടക്കമുള്ളവര്‍ മാന്‍പാലസ് സന്ദര്‍ശിച്ച് സ്ഥിതഗതികള്‍ വിലയിരുത്തി. ഏറ്റവും ഒടുവില്‍ ചത്ത രണ്ട് മാനുകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇന്നലെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. മാനുകള്‍ ചത്തതിന്റെ കാരണം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  

214പുള്ളിമാനുകളെയും 31 മഌവുകളെയുമാണ് ഹില്‍പാലസ് മ്യൂസിയത്തിലെ മാന്‍പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ അവശേഷിക്കുന്ന മാനുകള്‍ക്ക് പ്രതിരോധമരുന്നുകള്‍ നല്‍കിയിട്ടുണ്ട്. 

ഹില്‍പാലസിലെ മാന്‍പാര്‍ക്കില്‍ മാനുകളെയും മഌവുകളെയും കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ്  പാര്‍പ്പിച്ചിരിക്കുന്നതെന്ന് സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ക്രൂവല്‍റ്റി ടു അനിമല്‍(എസ്പിസിഎ) സ്‌ക്വാഡ് നേരത്തെ കണ്ടെത്തിയിരുന്നു. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് മാനുകളെ സംരക്ഷിക്കുന്നതെങ്കിലും മൃഗശാല അതോറിറ്റിയുടെ അംഗീകാരം വാങ്ങാത്തതു ഗുരുതര വീഴ്ചയാണെന്ന് എസ്പിസിഎ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''