കേരളം

പൊലീസ് വാന്‍ പൂക്കടയില്‍ ഇടിച്ചുകയറി; കടക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് ട്രെയിനിംഗ് ക്യാമ്പില്‍ പൊലീസുകാരെ ഇറക്കിയ ശേഷം എറണാകുളത്തേക്ക് മടങ്ങുകയായിരുന്ന ഫോഴ്‌സ് വാന്‍ നിയന്ത്രണം വിട്ട് പൂക്കട ഇടിച്ചു തകര്‍ത്തു. കടയ്ക്കുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന പൂക്കടക്കാരന്‍ കുമാര്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക്  തിരുവനന്തപുരം കിളിമാനൂര്‍ ജംഗ്ഷനിലാണ് സംഭവം. വാനില്‍ ഡ്രൈവര്‍   മാത്രമാണ് ഉണ്ടായിരുന്നത്. ജംഗ്ഷനിലെ ഡിവൈഡറില്‍ ഇടിച്ചതോടെ നിയന്ത്രണം വിട്ട ട്രാവലര്‍ ഓടയിലൂടെ കയറി ഇവിടുള്ള പൂക്കട ഇടിച്ചു തകര്‍ക്കുകയായിരുന്നു. കുമാറിന്റെ തൊട്ടരികില്‍ വരെ വാന്‍ എത്തിയിരുന്നു. ഇതിനിടയില്‍ പൊട്ടിയ ഓടയില്‍ ടയര്‍ കുരുങ്ങിയതിനാല്‍ വാന്‍ നിന്നത് കാരണം കുമാറിന്റെ ജീവന്‍ രക്ഷപ്പെടുകയായിരുന്നു. വാന്‍ െ്രെഡവറെ നിസാര പരിക്കുകളോടെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വാനിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ മുന്‍ഭാഗം തകര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം