കേരളം

എന്താണ് ഞാനിത്ര ക്രൂരയായത്, നീയാണ് എന്നെയിത്ര ചീത്തയാക്കിയത്: സോഫിയയുടെ ഡയറിക്കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

രു സാധാരണമരണത്തിന്റെ എല്ലാവിധ ലക്ഷണങ്ങളോടുകൂടിയും അങ്ങേയറ്റം ബുദ്ധിപരമായിട്ടായിരുന്നു സോഫിയ ഭര്‍ത്താവ് സാമിനെ കൊലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയില്‍ സാം എബ്രഹാമിനെ സയനേഡ് നല്‍കി കൊന്ന കേസില്‍ ഭാര്യ സോഫിയയേയും കാമുകന്‍ അരുണ്‍ കമലാസനും പൊലീസ് കുടുക്കിയത് വളരെ തന്ത്രപൂര്‍വമായ നീക്കത്തിലൂടെയായിരുന്നു. 

ഇരുവരുടേയും പ്രണയം വെളിപ്പെടുത്തുന്ന ഡയറിക്കുറിപ്പുകളും സിസിടിവി ദൃശ്യങ്ങളുമെല്ലാമാണ് ഇരുവരേയും കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്. സാമിന്റെ കൊലപാതകത്തില്‍ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണിന് 27 വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചത്. 

കാമുകനൊപ്പം ഒന്നിച്ചു താമസിക്കാന്‍ ഭര്‍ത്താവൊരു തടസ്സമാകുമെന്ന് തോന്നിയപ്പോഴാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സോഫിയ കമുകനൊപ്പം ചേര്‍ന്ന് പദ്ധതി തയാറാക്കുന്നത്. വളരെ കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ഇരുവരുടേയും നീക്കം. അവക്കാഡോ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൊടുത്തു മയക്കി കെടുത്തിയതിന് ശേഷം ഓറഞ്ച് ജ്യൂസില്‍ സയനേഡ് കലര്‍ത്തിക്കൊടുത്താണ് സാമിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്.

സംഭവശേഷം, തുടക്കത്തില്‍തന്നെ സോഫിയ പൊലീസിന്റെ സംശയനിഴലിലായിരുന്നു. സോഫിയയുടെയും അരുണിന്റെയും ഓരോ ചലനങ്ങളും പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നു. സോഫിയയുടെ ഒരു ഡയറി പൊലീസ് ഇതിനിടെ കണ്ടെടുത്തതായി ഓസ്‌ട്രേലിയന്‍ ദിനപത്രം 'ദ് ഏജ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലപ്പോള്‍ കാവ്യാത്മകമായും മറ്റുചിലപ്പോള്‍ അലസമായും ആ ഡയറിയില്‍ കുറിച്ചിരുന്ന വാക്കുകളിലാണു പൊലീസ് സോഫിയയും അരുണും തമ്മിലുണ്ടായിരുന്ന പ്രണയം മനസിലാക്കിയത്.

കൃത്യത്തിനു ശേഷവും അരുണും സോഫിയയും അടുത്തിടപഴകിയിരുന്നു. അതേസമയം, അതു മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതിരിക്കാനും ശ്രദ്ധിച്ചു. സാമിന്റെ കാറിന്റെ ഉടമസ്ഥാവകാശം സോഫിയ അരുണിന്റെ പേരിലേക്കു മാറ്റിയെന്നും പൊലീസ് കണ്ടെത്തി. സോഫിയയ്ക്കു സംശയമുണ്ടാകാത്ത വിധത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരുന്നു. 

സാമിനു ഹൃദയാഘാതമുണ്ടായതായി സോഫിയ വിളിച്ചുപറയുന്ന ഫോണ്‍കോള്‍ കോടതി കേട്ടു. അതില്‍ സോഫിയ അലമുറയിടുന്നതു വ്യക്തമായി കേള്‍ക്കാമായിരുന്നു. കൂടെക്കിടക്കുന്ന ഭര്‍ത്താവ് വിഷം ഉള്ളില്‍ചെന്ന നിലയിലാണെന്നു മരിക്കുംവരെ സോഫിയ തിരിച്ചറിഞ്ഞില്ല എന്നു വിശ്വസിക്കാന്‍ പ്രയാസമാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ