കേരളം

പൊളളലേറ്റ ആറുവയസുകാരിക്ക് വിദഗ്ധ ചികിത്സ നല്‍കിയില്ല; തിളച്ച വെളളത്തില്‍ വീണ ബാലിക മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ബക്കറ്റിലെ തിളച്ച വെളളത്തില്‍ വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലിക മരിച്ചു. ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശി അമല്‍ - ശകുന്തള ദേവി ദമ്പതികളുടെ മകള്‍ അനന്യ(6) ആണ് മരിച്ചത്. 17നായിരുന്നു അപകടം.

കുളിക്കാന്‍ ബക്കറ്റില്‍ കരുതിയിരുന്ന തിളച്ച വെളളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ മൂന്നാര്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചു. 35 ശതമാനം പൊളളലേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകണമെന്ന് 19ന് ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും ഇത് കൂട്ടാക്കാതെ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രിയോടെ കുട്ടി മരിച്ചു. ദേവികുളം എസ്‌ഐ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത