കേരളം

പ്രായത്തില്‍ കടുപ്പിച്ച് സിപിഎം; 25 കടന്നാല്‍ എസ്എഫ്‌ഐയില്‍ വേണ്ട

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: 25 വയസില്‍ എത്തിയവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണം എന്ന് എസ്എഫ്‌ഐയ്ക്ക് സിപിഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകുന്നതിന് മുന്നോടിയായിട്ട് പ്രായം സംബന്ധിച്ച നിര്‍ദേശം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ടു വയ്ക്കുകയായിരുന്നു. 

ഇതോടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് ജെയ്ക്, സെക്രട്ടറി എം.വിജിന്‍ ഉള്‍പ്പെടെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഭൂരിഭാഗം പേരും ഒഴിവാകേണ്ടി വരും. 89 അംഗ സംസ്ഥാന കമ്മിറ്റിയാണ് എസ്എഫ്‌ഐയ്ക്ക് ഇപ്പോഴുള്ളത്. ഇതിന് പുറമെ 19 അംഗ സെക്രട്ടറിയേറ്റ് രൂപികരിച്ചെങ്കിലും പിന്നീട് സജീവമല്ലാത്തവരെ ഒഴിവാക്കി ഇത് പതിനാലാക്കി ചുരുക്കി. 

പ്രായപരിധിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും വന്ന നിര്‍ദേശം സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാകും, 575 പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി