കേരളം

ഫേയ്‌സ്ബുക്കിലെ വഴക്കിന് പൊലീസ് സംരക്ഷണം നല്‍കാനാവില്ല; വ്യക്തമാക്കി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സാമൂഹിക മാധ്യമങ്ങളെ പോര്‍ക്കളമാക്കി വഴക്കിടുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ പൊലീസ് പരാതിയിലേക്ക് വരെ എത്തും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള വധഭീഷണിയ്ക്ക് പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കോടതി നിലപാട്. പൊലീസ് സംരക്ഷണം തേടി മാധ്യമപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം. 

ഫേയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വഴക്കിന്റെ പേരില്‍ പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി വിസമ്മതിച്ചു. കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചനാധികാരം വിനിയോഗിച്ച് നിയമാനുസൃതം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശി ഫിജോ ഹാരിഷാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡോ. ഷാനവാസിന്റെ മരണം ഉള്‍പ്പടെയുള്ള ചില വാര്‍ത്തകള്‍ കൊടുത്തതിന്റെ പേരില്‍ തന്നെ ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വേട്ടയാടുകയാണെന്ന് ഫിജോ ഹാരിഷ് ബോധിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍