കേരളം

ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര മന്ത്രിയെ നേതാവ് 'റാഞ്ചി' ; ബിജെപിയുടെ യോഗാ ദിനാചരണത്തില്‍ തമ്മിലടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  യോഗദിനാചരണത്തിനെത്തിയ കേന്ദ്രമന്ത്രി അനന്ത് ഹെഗ്‌ഡ്ഡെയെ എഎന്‍ രാധാകൃഷ്ണന്‍ വിഭാഗം തട്ടിക്കൊണ്ട് പോയി സ്വകാര്യട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചുവെന്ന് ആരോപണം. പാര്‍ട്ടി ജില്ലാഘടകമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ആര്‍എസ്എസ്സും പാര്‍ട്ടിയും സംയുക്തമായി നടത്തിയ യോഗ പരിപാടിയിലേക്കാണ് കേന്ദ്രമന്ത്രിയെ ക്ഷണിച്ചിരുന്നത്. പതഞ്ജലി യോഗ സെന്ററുമായി ചേര്‍ന്ന് നടത്തുന്ന ഈ പരിപാടിയില്‍ കേന്ദ്രമന്ത്രി അനന്ത്
ഹെഗ്‌ഡ്ഡെ പങ്കെടുക്കുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്. 


യോഗാദിനത്തില്‍  കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എഎന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിലും ദിനാചരണം സംഘടിപ്പിച്ചിരുന്നു. ഭാസ്‌കരീയത്തിലെത്തിക്കുന്നതിന് പകരം കേന്ദ്രമന്ത്രിയെ രാധാകൃഷ്ണന്‍ പക്ഷം റാഞ്ചിക്കൊണ്ട് പോയി കടവന്ത്രയിലെ പരിപാടിയില്‍ പങ്കെടുപ്പിച്ചുവെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. 


സംഭവം വിവാദമായതോടെ കടവന്ത്രയിലേത് പാര്‍ട്ടി പരിപാടിയായിരുന്നു എന്ന വിശദീകരണവുമായി നേതാക്കള്‍ എത്തി.അങ്ങനെയൊരു അറിയിപ്പ് കിട്ടിയതേയില്ലെന്ന് ജില്ലാനേതാക്കള്‍ പറഞ്ഞതോടെ നേതൃത്വം വെട്ടിലായി. ബിജെപി ഭാരവാഹിയോഗത്തില്‍ നിന്ന് മണ്ഡലം പ്രസിഡന്റ് സി ജി രാജഗോപാല്‍ ഇറങ്ങിപ്പോയതി പ്രതിഷേധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു