കേരളം

ലിഗയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഭര്‍ത്താവ്; ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവളത്ത് ലാത്വിയന്‍ വനിത ലിഗ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  ഭര്‍ത്താവ് ആന്‍ഡ്രൂ ഹൈക്കോടതിയെ സമീപിച്ചു. ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് ആന്‍ഡ്രൂ ഹര്‍ജി സമര്‍പ്പിച്ചത്.വിനോദസഞ്ചാര മേഖലയെ ബാധിക്കുമെന്ന് ഭയമുള്ളതിനാല്‍ പൊലീസ് തെളിവുകള്‍ മൂടിവയ്ക്കുകയാണ്. അയര്‍ലന്‍ഡ് സര്‍ക്കാരിലും അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിഷനിലും താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ആന്‍ഡ്രൂ പറഞ്ഞു.


വിഷാദരോഗത്തിന് ചികിത്സ തേടിയാണ് ലിഗയും സഹോദരി ഇലീസും കേരളത്തിലെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ലിഗ പോത്തന്‍കോട്ടെ ചികിത്സാ കേന്ദ്രത്തില്‍ നിന്നും കാണാതായ ലിഗയുടെ മൃതദേഹം കോവളത്തു നിന്നും അഴുകിയ നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

ബലാത്സംഗം ചെയ്ത ശേഷം ഇവരെ കഴുത്ത്മുറുക്കി കൊല്ലുകയായിരുന്നുവെന്ന് പ്രതികളായ ഉമേഷും ഉദയനും വെളിപ്പെടുത്തിയിരുന്നു. രാസപരിശോധന ഫലങ്ങള്‍ ലഭിച്ചുവെങ്കിലും വിശദമായ വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു