കേരളം

റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി ഭിന്നശേഷിക്കാരനായ പന്ത്രണ്ടുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

പോത്തന്‍കോട്; റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി ഭിന്നശേഷിക്കാരനായ പന്ത്രണ്ടുകാരന്‍ മരിച്ചു. പഴം തൊണ്ടയില്‍ കുടുങ്ങി ശ്വാസം നിലച്ചതാണ് മരണത്തിന് കാരണമായത്. തോന്നയ്ക്കല്‍ സഫാ ഓഡിറ്റേറിയത്തിന് സമീപം ജീനാ കോട്ടേജില്‍ ജിബു പദ്മനാഭന്റേയും സംഗീതയുടേയും മകനായ ഭരത് അഞ്ജന്‍ ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് വരുമ്പോഴായിരുന്നു സംഭവം. സ്‌കൂള്‍ ബസില്‍ എത്തിയ ഭരതിനെ വിളിക്കാന്‍ സംഗീത ഇളയമകനുമായി ബസ് സ്റ്റോപ്പില്‍ എത്തി. വീട്ടിലേക്ക് വരുന്ന വഴിയരികില്‍ റംബൂട്ടാന്‍ വില്‍പനയ്ക്ക് വെച്ചിരുന്നു. അത് വാങ്ങി സംഗീത ഭരതിന് കൊടുത്തു. കഴിച്ചയുടന്‍ പഴം തൊണ്ടയില്‍ കുടുങ്ങി കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. 

കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേനംകുളം സെന്റ് മാര്‍ത്താ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?