കേരളം

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. വരാപ്പുഴ പൊലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ പ്രദീപ് കുമാര്‍ ആണ് അറസ്റ്റിലായത്. പറവൂര്‍ സി ഐ ആയിരുന്ന ക്രിസ്പിന്‍ സാമിന്റെ ്‌രൈവറായിരുന്നു ഇയാള്‍. ക്രിസ്പിന്‍ സാമിന് നല്‍കാനാണെന്ന് പറഞ്ഞാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. 

ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാനായി 25,000 രൂപയാണ് പ്രദീപ് ആവശ്യപ്പെട്ടത്. ബന്ധുക്കള്‍ 15,000 രൂപ പ്രദീപിന് കൈമാറിയിരുന്നു. എന്നാല്‍ ശ്രീജിത്ത് മരിച്ചതോടെ ഇയാള്‍ പണം തിരികെ നല്‍കി. സംഭവം വിവാദമായതോടെ പ്രദീപിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത