കേരളം

സിറോ മലബാര്‍ സഭയില്‍ അനുനയ നീക്കം; പ്രശ്‌ന പരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്ന് മാര്‍ മനത്തോടത്തിന്റെ സര്‍ക്കുലര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:സിറോ മലബാര്‍ സഭയുടെ വിവാദമായ ഭൂമിയിടപാടില്‍ അനുനയത്തിന് പുതിയ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ നീക്കം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പ്രശ്‌നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്നും ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും. അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ആണ് സര്‍ക്കുലര്‍ തയാറാക്കിയിരിക്കുന്നത്.

വിവാദ ഇടപാടില്‍ അനാവശ്യ ചര്‍ച്ച വേണ്ടെന്ന് മാര്‍ ജേക്കബ് മനത്തോടത്ത് സര്‍ക്കുലറില്‍ പറയുന്നു. പരസ്യപ്രസ്താവനകള്‍ പാടില്ല, ഒപ്പം മാനസിക അകല്‍ച്ച ഇല്ലാതിരിക്കണം. ഭരണച്ചുമതല തനിക്കാണെങ്കിലും മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. കുര്‍ബാനകളില്‍ അദ്ദേഹത്തെ അനുസ്മരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍