കേരളം

പൊലീസിനെതിരായ പരാതിക്കും പൊലീസ് സഹായം നല്‍കണം; മാധ്യമ ഇടപെടല്‍ ഒഴിവാക്കണമെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പരാതിയുമായി എത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് പൊലീസുകാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദ്ദേശം. പരാതിക്കാര്‍ മാധ്യമങ്ങളെ സമീപിക്കുന്നത് പൊലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും സമീപനം മാറ്റണമെന്നും ഡിജിപിയുടെ ഏഴിന നിര്‍ദ്ദേശത്തില്‍ പറയുന്നു. വിദേശ വനിതയുടെ മരണം, കെവിന്റെ മരണം, ശ്രീജിത്തിന്റെ കസ്റ്റഡി മരണം എന്നിവയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.  പരാതിക്കാര്‍ നേരിട്ട് മാധ്യമങ്ങളെ സമീപിച്ചതോടെ പൊതുസമൂഹത്തില്‍ പൊലീസിനെതിരായ വികാരം രൂപപ്പെട്ടുവെന്നു ഡിജിപി പറയുന്നു.പൊലീസിനെതിരെ പരാതി നല്‍കിയാല്‍ വലിയ പരിഗണന നല്‍കണമെന്നും പരാതിപ്പെടേണ്ട മേലുദ്യോഗസ്ഥന്റെ പേര് സ്റ്റേഷനില്‍ എഴുതി വയ്ക്കണമെന്നും ജൂണ്‍ ആദ്യം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കെവിനെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ വന്നപ്പോള്‍  അന്വേഷിക്കാന്‍ ആളില്ല, മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോയി എന്ന് കെവിന്റെ ബന്ധുക്കള്‍ക്ക് പൊലീസ് നല്‍കിയ മറുപടി വിവാദമായിരുന്നു.സ്റ്റേഷനില്‍ നിന്നും നല്ല പെരുമാറ്റം ഉണ്ടായാല്‍ പരാതിക്കാര്‍ മാധ്യമങ്ങളെ സമീപിക്കില്ലെന്നും പരാതിയുടെ ശരിയായ വഴികള്‍ പറഞ്ഞ് കൊടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനിലേക്ക് എത്തിക്കണമെന്നും ബഹ്‌റ പറയുന്നു.ഡിവൈഎസ്പി മുതല്‍ ഐജി വരെയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കണം.സ്‌റ്റേഷനില്‍ വരുന്നവര്‍ നിരാശരായി പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. സഹായിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ' തുണ'യില്‍ ഓണ്‍ലൈനായി പരാതി നല്‍കാം.ഏഴ് ദിവസത്തിനകം നടപ്പിലാക്കണമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദ്ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം