കേരളം

യുവാക്കളും പുതുമുഖങ്ങളും നേതൃത്വത്തിലേക്ക് വരുമ്പോള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കണം: സുധീരന് മറുപടിയുമായി കെ.ശ്രീനിവാസന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഐസിസി സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട  വി.എം സുധീരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.ശ്രീനിവാസന്‍. എഐസിസി പ്രസിഡന്റ് ആരാകണം എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റാണ്. ആ തീരുമാനത്തെ മാനിക്കണം.  പ്രശ്‌നങ്ങളും വിയോജിപ്പുകളും പറഞ്ഞ് തീര്‍ക്കാമെന്നും ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

താന്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പിടിവലി നടത്തിയിട്ടില്ലെന്നും യുവാക്കളും പുതുമുഖങ്ങളും നേതൃസ്ഥാനത്തേക്ക് വരുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നും ശ്രീനിവാസന്‍ പറഞ്ഞു.  തന്നെ കോണ്‍ഗ്രസുകാര്‍ക്ക് പരിചയമില്ലെന്ന വി.എം സുധീരന്റെ ആരോപണത്തോട് തല്‍ക്കാലം പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശ്രീനിവാസനെ എഐസിസി സെക്രട്ടറിയാക്കിയത് പിന്‍വാതില്‍ നിയമനമാണ് എന്നായിരുന്നു സുധീരന്റെ വിമര്‍ശനം. കെ.ശ്രീനിവാസന്റെ നിയമനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും മുന്‍ കെ.പിസിസി പ്രസിഡന്റ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി