കേരളം

വെറുപ്പിന്റെ തത്വശാസ്ത്രം വ്യാപിപ്പിക്കുന്ന പ്രവണത കൂടി വരുന്നു; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മറ്റുളളവര്‍ക്ക് മാതൃക കാട്ടേണ്ടവരാണ് പുരോഹിത സമൂഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ മതമാണ് ശരിയെന്ന് പഠിപ്പിക്കുക മാത്രമല്ല, മറ്റുള്ളവരുടെ മതം തെറ്റാണെന്ന വെറുപ്പിന്റെ തത്വശാസ്ത്രം വ്യാപിപ്പിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടില്‍ കൂടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം കണ്ണമ്മൂല കെയുടി സെമിനാരിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. വെറുപ്പിന്റെ തത്വശാസ്ത്രം വ്യാപിപ്പിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ നമ്മള്‍ ജാഗ്രത പാലിക്കണം. കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവന നാടിന്റെ ചരിത്രത്തോടൊപ്പം ചേര്‍ത്ത വായിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്