കേരളം

ഓണ്‍ലൈന്‍ വിപണനത്തിന് കണ്‍സ്യൂമര്‍ഫെഡും; ആമസോണ്‍, ഫഌപ്കാര്‍ട്ട് മാതൃകയില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തും 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കണ്‍സ്യമര്‍ഫെഡും. ആമസോണ്‍, ഫഌപ്കാര്‍ട്ട് മാതൃകയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ആരംഭിക്കാനും ഇത് മുഖാന്തരം സാധനങ്ങള്‍ സബ്‌സീഡി നിരക്കില്‍ വീട്ടിലെത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വൈബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി വിപണിയിലെത്തിക്കും. പിന്നാലെ മറ്റ് ഉല്‍പന്നങ്ങളും അവതരിപ്പിക്കും  

കണ്‍സ്യൂമര്‍ഫെഡിന്റെ ഐടി വിഭാഗത്തിനാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റിന്റെ നിര്‍മാണചുമതല. പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം തിരുവനന്തപുരത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി പിന്നാലെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഏറ്റവും അടുത്ത തൃവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സ്റ്റോക്കുള്ള സാധനങ്ങളാണ് വൈബ്‌സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാനാകുക. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ വീട്ടിലെത്തിക്കും. 

വരുംവര്‍ഷങ്ങളില്‍ വിറ്റുവരവില്‍ 10ശതമാനമെങ്കിലും ഓണ്‍ലൈന്‍ വിപണനത്തിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ഓരോ ജില്ലയിലും പത്ത് വില്‍പനകേന്ദ്രങ്ങളെയെങ്കിലും ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പെടുത്താനാണ് ഉദ്ദശിക്കുന്നത്. സംസ്ഥാനത്തെ 57 മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ സേവനവും പ്രയോജനപ്പെടുത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ