കേരളം

ഞാനൊരു സിനിമാ നടിയല്ല, അതുകൊണ്ടാവാം..; നടിയെ പിന്തുണച്ച വി മുരളധീരനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തക

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മലയാള ചലചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിക്ക് പിന്തുണയുമായി എത്തിയ ബിജെപി നേതാവും എംപിയുമായി വി മുരളീധരന് സംഘപരിവാര്‍ പ്രവര്‍ത്തക ലസിതാ പാലക്കലിന്റെ മറുപടി. ഞാന്‍ ഒരു സിനിമാ നടി അല്ല വെറും ഒരു സ്ത്രീയായതുകൊണ്ടാവാം ഇടപെടാത്തതെന്ന് ലസിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് പോസ്റ്റ് ചെയ്ത മുരളീധരന് സംഘികളുടെ വകയാണ് സൈബര്‍ പൊങ്കാല.ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിച്ച മൂന്നു നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ട പോസ്റ്റാണ് വി മുരളീധരന് വിനയായത്.

കണ്ണൂരിലെ യുവമോര്‍ച്ച നേതാവും സൈബര്‍ പോരാളിയുമായിരുന്ന ലസിത പാലയ്ക്കലിനെതിരെ പാര്‍ട്ടി നടപടി എടുത്തതിനു പിന്നാലെ തരികിട സാബുവും രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ അന്ന് ലസിതയ്‌ക്കെതിരെ പോസ്റ്റിട്ടെങ്കിലും അവരെ പരസ്യമായി പിന്തുണയ്ക്കാന്‍ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ തയ്യാറായിരുന്നില്ല. താന്‍ സമൂഹികമായ വിഷയങ്ങളില്‍ മാത്രമേ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തൂവെന്ന നിലപാടാണ് മുരളീധരന്റെ സ്വീകരിച്ചത്. ഇതാണ് സംഘികളുടെ കുരുപൊട്ടാന്‍ ഇടയാക്കിയത്.

സ്വന്തം സഹപ്രവര്‍ത്തക ക്ക് വേണ്ടി വായ തുറക്കാത്ത അങ്ങ് ഒരു സിനിമ നടിക്ക് വേണ്ടി ഈ അഭിപ്രായ പ്രകടനം നടത്തിയത് ഒട്ടും ശെരിയായില്ല.സ്വന്തം പ്രവര്‍ത്തകര്‍ ക്കും ജനങ്ങള്‍ ക്കും വേണ്ടി പോരാടുന്നവന്‍ ആണ് ജനങ്ങളുടെ നേതാവ് ,അല്ലാതെ അധികാരം കിട്ടി ഓഫീസില്‍ ഇരുന്ന് ഗ്രൂപ്പ് കളി കളിക്കുന്നവരെ സ്വന്തം പ്രവര്‍ത്തകര്‍ പോലും സ്‌നേഹിച്ച ന്ന് വരില്ല.സാധരണ പ്രവര്‍ത്തകര്‍ ക്ക് ഒരു പക്ഷമേ ഉള്ളു അത് ബിജെപി ആണ് .
ഒരിക്കല്‍ നിങ്‌ടെ യാത്ര ക്ക് വേണ്ടി വടക്കാഞ്ചേരി മുതല്‍ തൃശ്ശൂര്‍ വരെ കാല്‍ നട യാത്ര ഇല്‍ പങ്കെടുത്തത് ഈ പ്രസ്ഥാനത്തെ ഉയര്‍ത്തണം എന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു ഇപ്പോള്‍ അതില്‍ ദുഃഖം തോന്നുന്നു.ഓര്‍ക്കുക. പ്രവര്‍ത്തകര്‍ നിങ്ങളുടെ കാല്‍ ചുവട്ടില്‍ അല്ല 
നിങ്ങള്‍ പ്രവര്‍ത്തകരുടെ കാല്‍ ചുവട്ടില്‍ ആണ്.ഞങ്ങള്‍ ഇല്ലേ നിങ്ങളും ഉണ്ടാവില്ലെന്നായിരുന്നു ഒരു പ്രവര്‍ത്തകന്റെ മറുപടി

രണ്ടു മണിക്കൂര്‍ കൊണ്ട് ആയിരത്തി അഞ്ഞൂറിലധികം കമന്റുകളാണ് മുരളിയുടെ പോസ്റ്റിനു താഴെ നിരക്കുന്നത്. കമന്റിടുന്നവരെല്ലാം മുരളീധരന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്. ദേശീയനേതാവും എം.പിയുമൊക്കെ ആയിട്ടും ഒരാള്‍ പോലും മുരളീധരനെ പിന്തുണച്ച് രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയം.

സിനിമാസംഘടനയുടെ സ്ത്രീവിരുദ്ധ നടപടിക്കെതിരെ 'അവള്‍ക്കൊപ്പം' എന്ന് പോസ്റ്റിടുന്നവര്‍ നീതി ഇതുവരെ ലഭിക്കാത്ത ലസിതാ പാലക്കലിനെ മറക്കരുത്.. 'അവള്‍ക്ക് ഒപ്പവും' ഉണ്ടാവണമെന്നാണ് ഒരു കടുത്ത ബി.ജെ.പി അനുകൂലി കുറിച്ചിരിക്കുന്നത്.

അല്ല മുരളിയേട്ടാ, നമ്മുടെ വനിതാപ്രവര്‍ത്തക ലസിത പാലക്കലിനെ പരസ്യമായി അപമാനിച്ച സാബുമോന്‍ അബ്ദുസമദിനെ പറ്റി ഒരു വാക്ക് പറയാന്‍ നിങ്ങള്‍ക്ക് നേരമില്ല. നാറിയ സിനിമ സംഘടനയിലെ കാര്യങ്ങള്‍ അതിലെ അംഗങ്ങള്‍ നോക്കി കൊള്ളും.അതിനെ കുറിച്ച് ആലോചിച്ചു നിങ്ങള്‍ ടെന്‍ഷന്‍ അടിക്കേണ്ട.. ഇത്രക്കും ചീപ്പ് ആണോ കേരള ബിജെപി നേതൃത്വമെന്നും മറ്റൊരാള്‍ വിമര്‍ശിക്കുന്നു.

ഉളുപ്പുണ്ടോ നേതാവേ എന്ന് സ്വന്തം പ്രസ്ഥാനത്തിന്റെ നേതാവിനോട് ചോദിക്കാന്‍ വിഷമമുണ്ട്.. പക്ഷെ ചോദിക്കാതിരിക്കാന്‍ ആവില്ല. ഉളുപ്പുണ്ടോ നേതാവേ താങ്കള്‍ക്ക്? സ്വന്തം സഹോദരിയെ ഒരുത്തന്‍ കിടപ്പാറയിലേക്ക് ക്ഷണിച്ചിട്ട് അതിനെതിരെ ഒരു വാക്ക് മിണ്ടാന്‍ പോലും സൗകര്യമില്ലാത്ത താങ്കള്‍ കണ്ട ഫെമിനിച്ഛികള്‍ക്ക് സപ്പോര്‍ട്ടുമായി ഇറങ്ങിയെക്കുന്നു. ത്ഫൂ.. ഒന്നോര്‍ക്കണം താങ്കള്‍ ഇപ്പോള്‍ കയറി ഞെളിഞ്ഞിരിക്കുന്നത് സംഘ പ്രവര്‍ത്തകരുടെ ചോര കുഴച്ചുണ്ടാക്കിയ മണി മാളികയിലാണ്.. ഓര്‍ക്കണം അത്.. ഓര്‍ത്താല്‍ നല്ലത്. മറ്റൊരാളുടെ കമന്റ്.

പിന്തുണയ്ക്ക് പകരം ഫെമിനിച്ചികള്‍ ഉരുട്ടി തരും നോക്കിയിരുന്നോ,... നേതാവാണത്രേ നേതാവ് എന്നാണ് മറ്റൊരാളുടെ കമന്റ്.ഏതായാലും ഒരു കാലത്ത് വി മുരളീധരനൊപ്പം കട്ടയ്ക്ക് നിന്നിരുന്ന സൈബര്‍ ലോകത്തെ സംഘപരിവാര്‍ പോരാളികളെല്ലാം നിരനിരയായി നേതാവിന് പൊങ്കാലയര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള വി മുരളീധരന്‍ പാര്‍ലമെന്റംഗമായെങ്കിലും അണികള്‍ക്ക് അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള അസന്തുഷ്ടി വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി