കേരളം

തിരക്കുള്ള ബസില്‍ അടുത്തു നിന്നിരുന്ന സ്ത്രീ പലവട്ടം ഷോള്‍ മുഖത്തേക്കിട്ടു; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ആറര പവന്റെ മാല

സമകാലിക മലയാളം ഡെസ്ക്

പള്ളൂരുത്തി; തിരക്കുള്ള ബസില്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ആറര പവന്റെ മാലയാണ് മോഷണം പോയത്. കുമ്പളങ്ങി വാട്ടര്‍ ടാങ്കിന് സമീപം കൊമരോത്ത് ജോസഫിന്റെ ഭാര്യ ഫിലോമിനയുടെ മാലയാണ് നഷ്ടമായത്. 

കുമ്പളങ്ങി- എറണാകുളം റൂട്ടില്‍ ഓടുന്ന ജിപ്‌സി ബസിലാണ് മോഷണം നടന്നത്. തിരക്കിനിടയിലാണ് മാല മോഷണം പോയത്. നല്ല തിരക്കുണ്ടായിരുന്ന ബസില്‍ മുന്‍നിരയിലെ സീറ്റിലാണ് ഫിലോമിന ഇരുന്നത്. തൊട്ടടുത്ത് നിന്നിരുന്ന യുവതി പലവട്ടം തന്റെ മുഖത്തേക്ക് ഷോള്‍ ഇട്ടതായി ഫിലോമിന പറഞ്ഞു. പള്ളൂരുത്തിയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇവര്‍. സംഭവത്തില്‍ പള്ളൂരുത്തി പൊലീസില്‍ പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ