കേരളം

ദളിതര്‍ സഞ്ചരിച്ചാല്‍ വീട് അശുദ്ധമാകുമെന്ന് ഭൂവുടമ; റോഡ് നിര്‍മിക്കാത്തതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോഡ്; ദളിതര്‍ സഞ്ചരിക്കാതിരിക്കാനായി ഭൂപ്രമാണിമാര്‍ വഴിഅടച്ചുകെട്ടി. തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത് കിലോമീറ്ററുകള്‍ ചുമന്ന്. കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബെള്ളൂരിലാണ് സംഭവം. എന്നാല്‍ വഴി അടച്ചു കെട്ടുന്ന ഭൂപ്രമാണിമാരുടെ ക്രൂരതയ്‌ക്കെതിരേ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. 

എന്‍ഡോസള്‍ഫാന്‍ ഇരയായ ദളിത് കുടുംബത്തിലെ സീതുവിന്റെ (66) മൃതദേഹമാണ് വീട്ടിലെത്തിക്കാന്‍ കിലോമീറ്ററുകള്‍ ചുമന്നത്. പരിഹാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സീതു കഴിഞ്ഞ ദിവസം മരിച്ചു തുടര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ വഴി അടച്ചതിനാല്‍ കയറ്റം കയറി വളരെ ബദ്ധിമുട്ടിയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. 

ദളിത് കുടുംബത്തിലെ 78 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇത്രനാളായിട്ടും ഇതുവരെ റോഡ് നിര്‍മിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മേല്‍ ജാതിക്കാര്‍ സ്ഥലം ഒഴിഞ്ഞു കൊടുക്കാത്തതിനാലാണ് റോഡ് നിര്‍മിക്കാനാവാത്തത്. പാത പണിതാല്‍ ദളിതര്‍ ഇതുവഴി സഞ്ചരിക്കുമെന്നും ഇതോടെ തന്റെ കുടുംബം അശുദ്ധമാകുമെന്നാണ് ഉന്നത ജാതിക്കാര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് പാത നിര്‍മിക്കാതെ മാറിനില്‍ക്കുകയാണ് അധികൃതര്‍. ഇതിനും മുന്‍പും റോഡിന്റെ അഭാവത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മൂന്ന് മാസം മുന്‍പ് പാമ്പ് കടിയേറ്റ ദളിത് യുവാവിന് സമയത്തിന് ചികിത്സ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'