കേരളം

'നീതിബോധം അഭിനയത്തില്‍ മാത്രം പോരാ ജീവിതത്തിലും വേണം'; പ്രതിഷേധിച്ചവര്‍ക്ക് അഭിനന്ദനവുമായി കെ.ജി. ശങ്കരപ്പിള്ള

സമകാലിക മലയാളം ഡെസ്ക്

താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരേ ഉയരുന്ന പ്രതിഷേധത്തിന് അഭിനന്ദനം അറിയിച്ച് കവി കെ.ജി. ശങ്കരപ്പിള്ള. നീതിബോധം അഭിനയത്തില്‍ മാത്രം പോരെന്നും ജീവിതത്തിലും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം ജീവിതത്തിന്റെ അര്‍ത്ഥവും സൗന്ദര്യവുമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദിലീപിനോട് അമ്മ കാണിച്ചത് നീതിവിരുദ്ധ പക്ഷപാതവും മലിനതാല്‍പ്പര്യവുമാണ്. അതിനെതിേേരാ പ്രതിഷേധിക്കുന്നത് നിശിതമായ നീതിബോധവും. ആ പ്രതിഷേധത്തിന് എന്റെ അഭിവാദ്യങ്ങളും നേരുന്നതായി ശങ്കരപ്പിള്ള പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ദിലീപിനെ താരസംഘടനയില്‍ നിന്ന് പുറത്താക്കുന്നത്. എന്നാല്‍ കേസില്‍ നിന്ന് കുറ്റവിമുക്തമാക്കുന്നതിന് മുന്‍പ് തന്നെ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. ഇതില്‍ പ്രതിഷേധിച്ച് അക്രമിക്കപ്പെട്ട നടിയും റീമ കല്ലിങ്കലും രമ്യാ നമ്പീശനും ഗീതു മോഹന്‍ദാസും രാജിവെച്ചു. പൃത്ഥിരാജ് ഉള്‍പ്പടെയിള്ള സിനിമരംഗത്തുള്ളവരും രാജിവെച്ചതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍