കേരളം

എയിംസ് വരുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; ശുഭപ്രതീക്ഷയേകി ആരോഗ്യമന്ത്രി ശൈലജയുടെ വാക്കുകള്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുന്ന കാര്യം വിശദമായി പരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായ് ഡല്‍ഹിയില്‍ നടന്ന കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

കേന്ദ്രത്തില്‍ ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും മിക്കവാറും കോഴിക്കോടായിരിക്കും എയിംസ് സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതിനായി കോഴിക്കോട് 200 ഏക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ വൈറോളജി ലാബ് വേണമെന്ന ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്നും ശൈലജ അറിയിച്ചു. നിപ തടയുന്നതിനു കേന്ദ്രം നല്‍കിയ പിന്തുണയ്ക്ക് അവര്‍ നന്ദി അറിയിച്ചു.

നിപ വൈറസ് ബാധ പോലുള്ള മാരകരോഗങ്ങള്‍ തടയാനായി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നുള്ള ഗവേഷണസംവിധാനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണ ലഭിച്ചതായും ഭാവിയില്‍ ഇത്തരം രോഗബാധ തടയാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രമന്ത്രി പിന്തുണ അറിയിച്ചെന്നും ശൈലജ പറഞ്ഞു. അതിന്റെ ഭാഗമായി ലോകാരോഗ്യസംഘനയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം താമസിയാതെ കേന്ദ്രം വിളിക്കുമെന്നും ഇതില്‍ കേരളത്തിന്റെ പ്രതിനിധികളും ഉണ്ടാവുമെന്നും അറിയിച്ചു. മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു ആരോഗ്യമന്ത്രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ