കേരളം

കുത്തിയോട്ടത്തിന് മേല്‍ ഇപ്പോള്‍ ചാടി വീഴേണ്ട; പിന്തുണയുമായി ദേവസ്വം മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് മേല്‍ ഇപ്പോള്‍ ചാടി വീഴേണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുത്തിയോട്ടത്തില്‍ നടക്കുന്നത് കടുത്ത ബാലാവകാശ ലംഘനമാണെന്ന ജയില്‍ മേധാവി ആര്‍. ശ്രീലേഖ ഐപിഎസിന്റെ ബ്ലോഗിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ കേസെടുത്ത പശ്ചാതലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തി ഭംഗിയില്‍ തന്നെ കുത്തിയോട്ടം നടത്തും.  ബാലാവകാശ ലംഘനമുണ്ടോയെന്ന് പിന്നീട് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. 

കേരളത്തില്‍ മുമ്പും പല ആചാരങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും കുത്തിയോട്ടവുമായി ബന്ധപ്പെട്ട് ബാലപീഡനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പിന്നീട് പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ