കേരളം

ലീഗ് പ്രവര്‍ത്തകരെ സ്റ്റേഷനില്‍ നിന്നും ബലമായി മോചിപ്പിച്ച സംഭവം : ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ കസ്റ്റഡിയിലെടുത്ത ലീഗ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ നിന്നും ലീഗ് നേതാവ് ബലമായി മോചിപ്പിച്ച സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ലീഗ് അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് നടപടി. കല്ലടിക്കോട് പൊലീസ് സ്‌റ്റേഷന്‍ എസ്‌ഐ സി.സുരേന്ദ്രന്‍, എഎസ്‌ഐ പി.രാംദാസ്, സീനിയര്‍ സിപിഒ അബ്ദുള്‍ നാസര്‍, സിപിഒ മാരായ കെ.ഉല്ലാസ്, എം.ഹര്‍ഷാദ്, കെ.സനല്‍ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി പ്രദീഷ്‌കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ ഹര്‍ത്താലില്‍ അക്രമം നടത്തിയ മൂന്ന് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ലീഗ് നേതാവ് റിയാസ് നാലകത്ത് ബലമായി സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുപോകുകയായിരുന്നു. 

എന്നാല്‍ ഇത്ര ദിവസമായിട്ടും പൊലീസ് സ്റ്റേഷനില്‍ കയറി അതിക്രമം കാണിച്ച് ലീഗ് നേതാവിനെ കസ്റ്റഡിയില്‍ എടുക്കാത്തതിലാണ് നടപടി. ലീഗ് പ്രാദേശിക നേതാവിനെ ഹര്‍ത്താല്‍ അനുകൂലികളുടെ സമ്മര്‍ദത്തെ തുടര്‍ന്നു നടപടി പൂര്‍ത്തിയാക്കാതെ വിട്ടയച്ചെന്നാണ് ആരോപണം. സ്‌റ്റേഷനില്‍ ലീഗ് നേതാവും സംഘവും ബഹളം വയ്ക്കുന്ന രംഗം ചിത്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കാനും പൊലീസ് നടപടി  കാരണമായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി