കേരളം

ആരുടെയെങ്കിലും വാലാകരുത്, ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുതെന്ന് സിപിഐയോട് പിണറായി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:ആരുടെയെങ്കിലും വാലായിനിന്ന് ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുതെന്ന് സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ സംസ്ഥാന സമ്മേളന വേദിയിലാണ് പിണറായി വിജയന്റെ മറുപടി. നേരത്തെ പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. 

കോണ്‍ഗ്രസുമായുളള സഖ്യസാധ്യത തളളിയ പിണറായി വിജയന്‍ ബിജെപിക്കെതിരായ പോരാട്ടം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടക്കില്ലെന്നും വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ജനപിന്തുണലഭിക്കുകയില്ല.ഇടതുപക്ഷത്തേയും സര്‍ക്കാരിനെയും കുറിച്ച് ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. 

ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസിന്റെ നയങ്ങളാണ്. ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ ജനം തളളികളയുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു