കേരളം

കേരളത്തിലെ മുലയൂട്ടല്‍ ചര്‍ച്ച ബിബിസിയിലും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗൃഹലക്ഷ്മിയിലെ മുലയൂട്ടുന്ന ജിലു ജോസഫിന്റെ കവര്‍ ചിത്രത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ച ബിബിസിയിലും വാര്‍ത്തയായി. കവര്‍ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചയാണ് വാര്‍ത്തയായിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമയായാണ് ഒരു മാഗസിന്‍ മുലയൂട്ടുന്ന അമ്മയുടെ കവര്‍ ചിത്രം കൊടുക്കുന്നത് എന്നാണ് ബിബിസി വിലയിരുത്തല്‍. 


മുലയൂട്ടുന്ന ജിലു ജോസഫ് അമ്മയല്ലെന്നും മാസിക സെര്‍ക്കുലേഷന്‍ കൂട്ടാന്‍ നടത്തിയ പരസ്യമാണ് ഇതെന്നും ആരോപിച്ച് ഒരുകൂട്ടം രംഗത്ത് വന്നപ്പോള്‍ വിപ്ലവകരമായ മാറ്റമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി മറ്റൊരുകൂട്ടം രംഗത്തെത്തി. 

ഒരു പുതിയ മാറ്റത്തിനായുള്ള ക്യമ്പയിന് വേണ്ടിയാണ് തങ്ങള്‍ ഇങ്ങനെയൊരു കവര്‍ കൊടുത്തത് എന്നാണ് ഗൃഹലക്ഷ്മി എഡിറ്റര്‍ പറയുന്നത് എന്ന് ബിബിസി പറയുന്നു. 

ഈ കവര്‍ പേജ് ഒരു വലിയ കുതിച്ചു ചാട്ടമാണ് എന്നുള്ള എഴുത്തുകാരന്‍ സക്കറിയയുടെ അഭിപ്രായവും അനുകൂലിച്ചും പ്രകികൂലിച്ചുമുള്ള മറ്റു പ്രമുഖരുടെ അഭിപ്രായവും ബിബിസി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു