കേരളം

ക്രിമിനല്‍,  കള്ള് കുടിയന്‍, നിലവാരമില്ലാത്തവന്‍ സുധാകരന്‍; മറുപടി അര്‍ഹിക്കുന്നില്ലെന്ന് ജയരാജന്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മനാ ക്രിമിനല്‍ ആണെന്ന  കെ സുധാകരന്റെ അഭിപ്രായപ്രകടനത്തിനെതിരെ അതേ നിലയില്‍ തിരിച്ചടിച്ച് സിപിഎം നേതാക്കളായ ഇപി ജയരാജനും, പി ജയരാജനും രംഗത്ത്. കണ്ണൂരിലെ സമാധാനം ദുര്‍ബലമാക്കാനാണ് കെ സുധാകരന്റെ ശ്രമിക്കുന്നത്. കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന സമീപനത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറണമെന്നും ഇപി ജയരാജന്‍ പറഞ്ഞു. പിണറായി ക്രിമിനലാണെന്ന് പറഞ്ഞ സുധാകരന്‍ മറുപടി അര്‍ഹിക്കുന്നില്ല. എന്നെ വെടിവെച്ച് കൊല്ലാന്‍ ആളുകളെ അയച്ച ക്രിമിനലാണ് കെ സുധാകരന്‍ എന്ന് കണ്ണൂരില്‍ എല്ലാവര്‍ക്കും ബോധ്യമുണ്ട്. ആ കേസിലെ പ്രതിയാണ് ഇപ്പോള്‍ നിലവാരമില്ലാത്ത കാര്യങ്ങള്‍  പറയുന്നത്. ആ ക്രിമിനലും കള്ളുകുടിയനുമായ സുധാകരന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

കെ സുധാകരന്‍ ഗുണ്ടാ നേതാവുമാത്രമല്ല, ഗുണ്ടാ പിരിവുകാരനാണെന്ന് അയാളെ പറ്റി പറഞ്ഞത് സിപിഎമ്മുകാരല്ല കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നായിരുന്നു പി ജയരാജന്റെ വിമര്‍ശനം. മുസ്ലീം തീവ്രവാദികള്‍ നടത്തിയ ആയുധക്കടത്ത് കേസ് പിന്‍വലിക്കാന്‍ ചരട് വലിച്ചത് കെ സുധാകരന്‍ ആയിരുന്നെന്നും വളപ്പട്ടണം പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിച്ചത് കൊടും കുറ്റവാളികളെയാണെന്ന് ആരോപിച്ചത് കോണ്‍ഗ്രസുകാരണെന്നും പി ജയരാജന്‍ പറഞ്ഞു. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ജയരാജനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ രേഖാമൂലം ചൂണ്ടാക്കാട്ടിയായിരുന്നു ഇരുവരുടെയും വാര്‍ത്താ സമ്മേളനം.

സിപിഎം ആര്‍എസ്എസ് അക്രമത്തിന് തുടക്കം കുറിച്ച നേതാവാണ് പിണറായി വിജയനെന്നും സുധാകരന്‍ ആരോപിച്ചു.ഇ.പി.ജയരാജന്റെ ശരീരത്തില്‍ വെടിയുണ്ടയുടെ ഒരുതരിപോലും ഇല്ലെന്നും കെ  സുധാകരന്‍ പറഞ്ഞിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു