കേരളം

തോമസ് ചാണ്ടിയുടെ കയ്യേറ്റം: നോട്ടീസ് ഹൈക്കോടതി റദ്ദാക്കി; കളക്ടര്‍ക്ക് രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കായല്‍ കയ്യേറിയെന്ന് കാട്ടി മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായി ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ നല്കിയ രണ്ട് നോട്ടീസും ഹൈക്കോടതി റദ്ദാക്കി. തെറ്റായ സര്‍വേ നമ്പരില്‍ നോട്ടീസ് നല്കിയതിന് കോടതി കളക്ടറെ രൂക്ഷമായി വിമര്‍ശിച്ചു. 

നിരുത്തരവാദപരമായ സമീപനമാണ് കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതി വിമര്‍ശിച്ചു. എന്ത് ജോലിയാണ് കളക്ടര്‍ അവിടെയിരുന്ന് ചെയ്യുന്നതെന്നും വിദ്യാര്‍ഥിയാണോ കളക്ടറുടെ കസേരയിലിരിക്കുന്നതെന്നും കോടതി ചോദിച്ചു. 

തെറ്റായ സര്‍വേ നമ്പരിലാണ് നോട്ടീസ് നല്കിയതെന്ന്  ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലൂടെ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലല്ലാത്ത സ്ഥലത്തിന്റെ പേരിലാണ് ജില്ലാ കളക്ടര്‍ നോട്ടീസ് നല്കിയത്. ആദ്യം നല്കിയ നോട്ടീസ് തെറ്റാണെന്ന് കണ്ട് വീണ്ടും നോട്ടീസ് നല്കി. എന്നാല്‍ അതിലും സര്‍വേ നമ്പര്‍ തെറ്റായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍