കേരളം

വീണ്ടും ഒരു ആദിവാസി യുവാവിന്റെ ദുരൂഹ മരണം? ; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കരിമ്പാകോളനിയിലെ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. 
23 വയസുളള സുരേഷിന്റെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മരത്തിന്റെ മുകളില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ രാത്രി മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

കൂലിപ്പണിക്കാരനായ സുരേഷ് ഉച്ചയ്ക്ക് മരത്തില്‍ നിന്ന് വീണ കാര്യം രാത്രി വൈകിയ വേളയിലാണ് തങ്ങളെ അറിയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുകൂടാതെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ യഥാസമയം അറിയിക്കാനോ, കൂടെകൂട്ടാനോ ശ്രമിച്ചില്ലെന്നുമുളള ഗുരുതര ആരോപണവും ബന്ധുക്കള്‍ ഉന്നയിക്കുന്നു.ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി