കേരളം

ബിജെപിയുടെ ഇടതുപക്ഷ വേട്ടക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണം: കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും ഓഫീസികള്‍ക്കും നേരെ നടക്കുന്ന ബിജെപി ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 

കേന്ദ്ര ഭരണത്തിന്റെ മറവില്‍ വ്യാപകമായ ക്രമക്കേട് നടത്തി ത്രിപുരയില്‍ അധികാരത്തിലെത്തിയ ബിജെപി, ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങളില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു. ത്രിപുര വിഭജനത്തിനുവേണ്ടി പോരാടുന്നവരുമായി കൂട്ടുചേര്‍ന്നാണ് ബിജെപി വിജയം നേടിയത്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുക എന്ന ദൗത്യമാണ് നരേന്ദ്രമോദി ഏറ്റെടുത്തിരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയതിനു പിന്നാലെയാണ് ത്രിപുരയിലെ ആക്രമണം.

ഇടതുപക്ഷക്കാരെ വേട്ടയാടാന്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. ദേശീയ തലത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ബുധനാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ ദിനം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'