കേരളം

ഗ്രനേഡുമായി തിരുവഞ്ചൂര്‍ സഭയില്‍; പ്രതിഷേധവുമായി ഭരണപക്ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കയ്യാങ്കളി കേസില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമായ നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അസാധാരണ നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ച ഗ്രനേഡ് ഉയര്‍ത്തി കാണിച്ച് സംസ്ഥാനത്ത് പൊലീസ് രാജാണ് നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. എന്നാല്‍ ഗ്രനേഡ് സഭയില്‍ കൊണ്ടുവന്ന നടപടിയെ ഭരണപക്ഷം ചോദ്യം ചെയ്തു.

സ്‌ഫോടനശേഷിയുളള ഗ്രനേഡാണ് സഭയില്‍ കൊണ്ടുവന്നതെങ്കില്‍ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുടര്‍ന്ന് പിണറായി വിജയന്റെ നിര്‍ദേശത്തെതുടര്‍ന്ന്  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രനേഡ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രനേഡ് കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് എസ് ശര്‍മ്മ ചൂണ്ടികാണിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യൂതാനന്ദനെതിരെയും തങ്ങള്‍ക്കെതിരെയും ഗ്രനേഡാക്രമണം നടത്തിയിട്ടും , സമാനമായ നടപടി സ്വീകരിച്ചിരുന്നില്ലെന്ന് സി ദിവാകരന്‍ ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''