കേരളം

കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ എസ്എഫ്‌ഐ അതിക്രമം; എബിവിപി പ്രവര്‍ത്തകന്റെ തലയടിച്ച് പൊട്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ എസ്എഫ്‌ഐ ആക്രമണം. പരാതി കൊടുക്കാനെത്തിയ എബിവിപി പ്രവര്‍ത്തകന്റെ തലയടിച്ച് പൊട്ടിച്ചു. പൊലീസ് നോക്കിനില്‍ക്കേയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. 

എബിവിപി പ്രവര്‍ത്തകന്‍, കൊല്ലം എസ്എന്‍ ലോ കോളജ് വിദ്യാര്‍ഥി അജിത്തിനെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ അജിത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയാന്‍ പൊലീസ് ഇടപെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തലപൊട്ടി ചോര ഒലിപ്പിച്ചു നിന്ന അജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനവും വിട്ടു നല്‍കിയില്ലെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എബിവിപി പ്രവര്‍ത്തകര്‍ ബൈക്കിലാണ് അജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്.

രാവിലെ മുതല്‍ എസ്എന്‍ ലോ കോളജില്‍ സംഘര്‍ഷം നിലനിന്നിരുന്നു. എബിവിപി യൂണിറ്റ് രൂപീകരിക്കാനുള്ള ശ്രമം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണു സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്ന് പരാതി കൊടുക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അജിത്തിന് മര്‍ദനമേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം