കേരളം

കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കില്‍ കെ സുധാകരന്‍ ബിജെപിയില്‍ എത്തുമെന്ന് പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബിജെപി നേതാവ് അമിത്ഷായുമായി കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തിയെന്ന സിപിഎം ഉന്നയിക്കപ്പെട്ട ആരോപണം അദ്ദേഹം തന്നെ സമ്മതിച്ചതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പത്തുമാസം മുന്‍പ് നടത്തിയ ചര്‍ച്ചയെ പറ്റി അദ്ദേഹം തന്നെ ഇപ്പോള്‍ തുറന്നുപറയാന്‍ ഇടയായത് കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടാണ്. സുധാകരനെ കോണ്‍ഗ്രസ് പ്രദേശ് കമ്മറ്റിയുടെ അധ്യക്ഷനാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് വിടുമെന്ന സൂചനയാണ് ഇതിന് പിന്നിലുള്ളത്. കിട്ടിയില്ലെങ്കില്‍ എന്തുനിലപാട് സ്വീകരിക്കുമെന്ന് ഭാവിരാഷ്ട്രീയത്തില്‍ കാണാമെന്നും ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരെ ബിജെപിയില്‍ എത്തിക്കുന്നതിനുള്ള കേരളത്തിലെ ഏജന്റാണ് കെ സുധാകരന്‍. ഇതിനായി അമിത് ഷായുടെ കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ വികസനത്തിനായുള്ള തന്ത്രപരമായ പദ്ധതിയാണ് കെ സുധാകരന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതനുസരിച്ചാണ് കേരളത്തില്‍ കെ സുധാകരന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും. സിപിഎമ്മിനെ ഫാസിസ്റ്റ് പാര്‍ട്ടിയായി മുദ്രകുത്തുക എന്നതാണ് സുധാകരന്‍ ഏറ്റെടുത്ത പണി. ബിജെപിയുടെ ദേശീയ തലത്തില്‍ തന്നെ വലിയ മുദ്രാവാക്യമായി ചുവപ്പ് ഭീകരത ശക്തമായി ഏറ്റെടുത്ത് മുന്നേറാനാണ് സുധാകരനെ അമിത് ഷാ ഏല്‍പ്പിച്ചത്. ഇതിലൂടെ സിപിഎം വിരുദ്ധ ജ്വരം ഉണ്ടാക്കുകയാണ് സുധാകരന്റെ ലക്ഷ്യം. 


ദേശീയ തലത്തില്‍ ഇടതുപക്ഷം ബിജെപിയെ സഹായിക്കുകായാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സിപിഎമ്മിനെ എതിരിടാന്‍ കോണ്‍ഗ്രസിന് ആവില്ലെന്ന തോന്നലാണ് സുധാകരന്‍ ഉണ്ടാക്കുന്നത്. അതിന്റെ ഭാഗമായി സുധാകരനൊപ്പം നില്‍ക്കുന്നവരെ ബിജെപിയിലെത്തിക്കുക എന്ന ദൗത്യമാണ് സുധാകരന്റെത്. ഇതാണ് സുധാകരന് അമിത് ഷാ നല്‍കിയ നിര്‍ദേശം എന്നു ജയരാജന്‍ പറഞ്ഞു 

ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സുധാകരന്റെ സമരം. പ്രതികളെ പിടിച്ചപ്പോള്‍ സിബിഐ ഏറ്റെടുക്കണമെന്നായി. പിന്നീട് അറസ്റ്റ് ചെയ്തആള്‍ ഡമ്മിയാണെന്ന് പ്രചരിപ്പിച്ചു. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാരെ കൊണ്ട് പിടിയിലായത് യഥാര്‍ത്ഥ പ്രതിയല്ലെനന്ന പറയിച്ചു.ല അങ്ങനെ സിപിഎം വിരുദ്ധ ജ്വരം കേരളത്തില്‍ ഉണ്ടാക്കുയാണ് സുധാകരന്‍ ചെയ്യുന്നത്. സുധാകരന്റെ പന്തലില്‍ എത്തിയത് ബിജെപി നേതാക്കള്‍ ആകസ്മികമായി എത്തിയതല്ല. സുധാകരന്‍ വെളിപ്പെടുത്തുന്ന അപകടകരമായ രാഷ്ട്രീയം ജനം തിരിച്ചറിയണം. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ലീഗ് തയ്യാറാവണമെന്നും ജയരാജന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം