കേരളം

രണ്ടുകോടിയില്‍പരം രൂപ വിലയുളള പൃഥ്വിയുടെ ലംബോര്‍ഗിനി കളക്ടറേറ്റിലും മിന്നും താരം; നികുതിയായി അടച്ചത് 43 ലക്ഷം രൂപ 

സമകാലിക മലയാളം ഡെസ്ക്

കാക്കനാട്:  രജിസ്‌ട്രേഷനായി കാക്കനാട്ടെത്തിയ നടന്‍ പൃഥ്വിരാജിന്റെ പുതിയ ലംബോര്‍ഗിനി കാര്‍ ഒരുനോക്കുകാണാന്‍ കാഴ്ചക്കാര്‍ കൗതുകത്തോടെ വട്ടംകൂടി. 2.13 കോടി രൂപ വിലയുളള ലംബോര്‍ഗിനി ഹുരാറ്റണ്‍ കാര്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പൃഥ്വി നികുതിയായി 43.16 ലക്ഷം രൂപയും അടച്ചു

ആഡംബര കാറിനായി കെഎല്‍-7-  സിഎന്‍-1 എന്ന നമ്പര്‍ വാശിയേറിയ ലേലത്തില്‍ ഏഴു ലക്ഷം രൂപ മുടക്കി നടന്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി കാക്കനാട് ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റ് വളപ്പിലെത്തിയപ്പോഴാണ് കാഴ്ചക്കാര്‍ തടിച്ചുകൂടിയത്. 


ജീവനക്കാരും പൊതുജനവും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ കാര്‍ കാണാന്‍ ചുറ്റുംകൂടി. മലയാള ചലചിത്ര താരങ്ങളില്‍ ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് പൃഥ്വിരാജെന്ന് ആര്‍ടിഒ അധികൃതര്‍ പറയുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന കാറാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു