കേരളം

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കരുത്; പിന്മാറിയില്ലെങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭം സംഘടിപ്പിക്കും: എ.ഐ.വൈ.എഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം 60 വയസാക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.വൈ.എഫ്. ഇടത് മുന്നണി മുമ്പാകെ അവതരിപ്പിച്ച നിര്‍ദ്ദേശം അംഗീകരിക്കുവാന്‍ പാടില്ല. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞ് ദിവസങ്ങള്‍ക്കകം കെ.എസ്.ആര്‍.ടി.സി യില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം എല്‍.ഡി.എഫില്‍ അവതരിപ്പിച്ചത് ചെറുപ്പക്കാരില്‍ ഈ സര്‍ക്കാരിനോടുള്ള വിശ്വാസ്യത കുറക്കുവാനേ ഉപകരിക്കൂവെന്ന് എ.ഐ.വൈ.എഫ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അഡൈ്വസ് മെമ്മോ ലഭിച്ച ആയിരകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തസ്തികയിലടക്കം പ്രവേശിക്കുവാന്‍ കാത്തിരിക്കെ അവരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍.സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു