കേരളം

പോപ്പുലര്‍ ഫ്രണ്ടിന് നന്ദി പറഞ്ഞ് ഹാദിയ, ഇസ്ലാം മതത്തിലേക്ക്‌ മാറിയതാണ് ഇത്രയും വിവാദമാവാന്‍ കാരണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്‌: ഒപ്പം നിന്ന പോപ്പുലര്‍ ഫ്രണ്ടിനും മറ്റ് സംഘടനകള്‍ക്കും നന്ദി പറഞ്ഞ് ഹാദിയ. പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാര്‍ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു മാധ്യമങ്ങളോടുള്ള ഹാദിയയുടെ പ്രതികരണം. സുപ്രീംകോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന ഹാദിയ പറഞ്ഞു. 

ഇസ്ലാം മതത്തിലേക്ക് മാറിയത് കൊണ്ടാണ് തന്റെ വിവാഹം വിവാദമായത്. മതം മാറി ആര്‍ക്കും വിവാഹം കഴിച്ചുകൂടെ എന്നും അതിനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്ത് ഇല്ലേയെന്നും ഹാദിയ ചോദിക്കുന്നു. എനിക്കൊപ്പം നിന്നവരെല്ലാം പഴി കേട്ടു. പോപ്പുലര്‍ ഫ്രണ്ട് മാത്രമാണ് എന്നെ സഹായിച്ചത്. എതാനും ദിവസത്തിനുള്ള വാര്‍ത്താ സമ്മേളനം വിളിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ഹാദിയ പറഞ്ഞു. 

ഹൈക്കോടതി ഹാദിയയുടേയും, ഷെഫിന്‍ ജഹാന്റേയും വിവാഹം റദ്ദാക്കിയ വിധി സുപ്രീംകോടതി വ്യാഴാഴ്ച റദ്ദാക്കിയിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സേലത്ത് നിന്നും ഹാദിയ മടങ്ങി എത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ