കേരളം

സിപിഎം നേതൃത്വത്തിലുള്ള കര്‍ഷക പ്രക്ഷോഭം ചരിത്രമാകും: ഡോ.ആസാദ്

സമകാലിക മലയാളം ഡെസ്ക്

ഹാരാഷ്ട്രയില്‍ എഐകെഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കിസാന്‍ ലോങ് മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച്  ഡോ. ആസാദ്. നാസിക്കില്‍നിന്ന് മുബെയിലേക്കു പുറപ്പെട്ട മുപ്പതിനായിരം പേരുള്ള കര്‍ഷകജാഥ പല പതിനായിരങ്ങളായി പെരുകി തിടംവെച്ച് സമീപകാല ചരിത്രത്തിലെ മഹാ പ്രസ്ഥാനമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കൊടി പ്രസ്ഥാനത്തിനു മുന്നില്‍ വഴികളേതും തുറക്കപ്പെടുമെന്ന് അജിത് നവാലെയുടെ നേതൃത്വത്തിലുള്ള കര്‍ഷക സംഘം ( ആള്‍ ഇന്ത്യാ കിസാന്‍ സഭ) ആത്മ വിശ്വാസം നേടിയിരിക്കുന്നു. രാജസ്ഥാനിലെ വിജയങ്ങള്‍ക്ക് മറാഠാ മണ്ണില്‍ തുടര്‍ച്ചകളുണ്ടാവുന്നു. ആത്മഹത്യാ വയലുകളില്‍നിന്ന് ജീവിതത്തിലേയ്ക്ക് ഒരു സമരയാത്ര മുന്നേറിക്കഴിഞ്ഞു.

വന്‍തോതിലുള്ള കൃഷിനാശം നേരിട്ട കര്‍ഷകരെ ഏക്കറിന് നാല്‍പ്പതിനായിരം രൂപ നല്‍കി സഹായിക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭയാത്ര മാര്‍ച്ച് 12ന് തലസ്ഥാനത്തെത്തും.

ഇതിഹാസതുല്യമായ തൊഴിലാളി മുന്നേറ്റങ്ങളുടെ മണ്ണില്‍ സിപിഎം നേതൃത്വത്തിലുള്ള കര്‍ഷക പ്രക്ഷോഭം ചരിത്രമാകും. രാജ്യം കാത്തിരുന്ന മുന്നേറ്റത്തിന് അഭിവാദ്യം എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്