കേരളം

'മട്ടാഞ്ചേരി' നിരോധിക്കണം; കോണ്‍ഗ്രസ് സമരത്തില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ അഭിനയിച്ച മട്ടാഞ്ചേരി എന്ന സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസ്.  മട്ടാഞ്ചേരി എന്ന പ്രദേശത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. 

മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്ന സിനിമ നിരോധിക്കണമന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ സമരം നടത്തി.

ഫുള്‍മാര്‍ക്ക് സിനിമ ഇന്‍ അസോസിയേഷനും ബ്ലാക്ക് & വൈറ്റ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന മട്ടാഞ്ചേരി ജയേഷ് മൈനാഗപ്പള്ളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ഐ.എം. വിജയനെക്കൂടാതെ ലാല്‍, ജൂബില്‍ രാജന്‍ പി. ദേവ്, കോട്ടയം നസീര്‍, സാലു കെ. ജോര്‍ജ്ജ്, സാജു കൊടിയന്‍, സാജന്‍ പള്ളുരുത്തി, ശാന്തകുമാരി, ഓമന ഔസേപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം: ഷാജി എന്‍. ജലീല്‍: കാമറ: വിപിന്‍ മോഹന്‍. എഡിറ്റിംഗ്: ദിലീപ് ഡെന്നീസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര. സംഗീതം: സുമേഷ് പരമേശ്വര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത